Latest Updates

 രാജ്യത്തെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ടോപ്പ് പെർഫോമർ പദവി. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനും ഇവയുടെ വികസന പ്രവർത്തനങ്ങൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള നൂതനമായ ആശയങ്ങൾ നടപ്പിൽ വരുത്തിയും സ്റ്റാർട്ടപ്പുകളുടെ ധ്രുതഗതിയിലുള്ള വളർച്ചക്കാവശ്യമായ എക്കോസിസ്റ്റം സൃഷ്ടിച്ചെടുത്താണ് ഇത്തവണയും കേരളം ടോപ്പ് പെർഫോമർ പട്ടികയിൽ ഇടം പിടിച്ചത്.

 കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി നിയമിച്ച വിദഗ്ദ്ധ സമിതിയാണ് ഈ അവാർഡ് നൽകുന്നത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലൻ്റ് റാങ്കിംഗിലും കേരളം ഏഷ്യയിൽ ഒന്നാമതെത്തിയിരുന്നു. 

നമ്മുടെ നാട്ടിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവരേയും തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും വിവാദത്തിലാക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകുന്ന മറുപടി കൂടിയാണ് ഇത്തവണത്തെ സ്റ്റാർട്ടപ്പ് റാങ്കിങ്ങ്. സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി സംസ്ഥാന സർക്കാർ കൈക്കൊണ്ട വിവിധ പ്രവർത്തനങ്ങളെ അവാർഡ് നിർണയിച്ച സമിതി പ്രത്യേകം പരാമർശിച്ചു

. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനവും സർക്കാർ പിന്തുണയും സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് അനുകൂലമായ സാഹചര്യമൊരുക്കി. ഈ സാഹര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് 3,600 ഓളം സ്റ്റാർട്ടപ്പുകളാണ് ഈ സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ആരംഭിച്ചത്. അടുത്ത നാല് വർഷം കൊണ്ട് 15,000 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ഉത്പ്രേരകമാകുന്ന അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. .

Get Newsletter

Advertisement

PREVIOUS Choice